പേരക്ക ബുക്സ് എഴുത്തുപുര സാഹിത്യ ക്യാമ്പ്

കോഴിക്കോട്: പേരക്ക ബുക്‌സ് സംഘടിപ്പിച്ച രണ്ടു നാൾ നീണ്ട സംസ്ഥാന സാഹിത്യക്യാമ്പ് എഴുത്തുപുര കാപ്പാട് സമാപിച്ചു. വിവിധ ജില്ലയിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 60 പേരായിരുന്നു ക്യാമ്പ് അംഗങ്ങൾ.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പേരക്ക മൂന്നാമത് സാഹിത്യ അവാര്‍ഡ് പി കെ ഗോപി വിതരണം ചെയ്തു. അബ്ദുല്ല പേരാമ്പ്ര, സിബിജോണ്‍ തൂവല്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങ് മേലൂര്‍ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കേയില്‍ അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് ഷീല ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ സുധ എന്നിവർ സംസാരിച്ചു.
പേരക്ക ബുക്‌സ് പ്രസിദ്ധീകരിച്ച 20 പുസ്തകങ്ങളുടെ പ്രകാശനം നടന്നു. കഥയും കവിതയും വന്ന വഴികളിലേക്ക് കെ എസ് രതീഷ്, വിമീഷ് മണിയൂര്‍, ആര്യാഗോപി, സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, യു കെ രാഘവന്‍ മാസ്റ്റര്‍, ഹക്കീം ചോലയില്‍, ബിനേഷ് ചേമഞ്ചേരി, വിനീത മണാട്ട്, മിഥുന്‍കൃഷ്ണ, മുനീര്‍ അഗ്രഗാമി, മുഖ്താര്‍ ഉദരംപൊയില്‍ എന്നിവർ നയിച്ചു. അബു ഇരിങ്ങാട്ടിരി മോഡറേറ്ററായി.
കഥാ കവിതാ അവലോകനങ്ങളും നടന്നു.
ബിന്ദുബാബു, ആരിഫ അബ്ദുല്‍ ഗഫൂര്‍, കീഴരിയൂര്‍ ഷാജി, കബീര്‍ മുഹസിന്‍, അത്തീഫ് കാളികാവ്, നേതൃത്വം നല്‍കി. പേരക്ക ബുക്‌സ് മാനേജിംഗ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍ സ്വാഗതവും ക്യാമ്പ് കോ- ഓഡിനേറ്റര്‍ ശരീഫ് വി കാപ്പാട് നന്ദിയും പറഞ്ഞു.

രണ്ടാം ദിനത്തിൽ യു കെ കുമാരന്‍ കഥാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. സോമൻ കടലൂർ, ശിവദാസ് പൊയിൽക്കാവ്, വി ടി ജയദേവൻ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
സമാപന സമ്മേളനം ഡോ.കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം വിതരണം ചെയ്തു.
കീഴരിയൂർ ഷാജി, അനിൽ കാഞ്ഞിലശ്ശേരി, നൗഫൽ പനങ്ങാട് എന്നിവർ സംസാരിച്ചു.

പേരക്ക ബുക്സ് എഴുത്തു പുര സാഹിത്യ ക്യാമ്പ് യു കെ കുമാരൻ ഉദ്ഘാടനം ചെയ്യുന്നു.

മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന വലിയ വിദ്യയുടെ പേരാണ് കലയെന്ന് പി കെ ഗോപി

കോഴിക്കോട്: മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന വലിയ വിദ്യയുടെ പേരാണ് കലയെന്നും കവിതയെന്നും കഥയെന്നും പി.കെ ഗോപി പറഞ്ഞു. അതിന്റെ സൗന്ദര്യം നിങ്ങളുടെ ഹൃദയത്തിൽ നിന്ന് ഒരിക്കലും പൊലിഞ്ഞു പോകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. പേരക്ക ബുക്സിന്റെ എഴുത്തുപുര സാഹിത്യ ക്യാമ്പിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എഴുത്തച്ഛനെ കണ്ടാൽ തുപ്പുന്ന മനുഷ്യരുണ്ടായിരുന്നു. അവരൊക്കെ ഇന്നെവിടെപ്പോയി.
അവരുടെ മതബോധവും ജാതിബോധവും തൂത്തിട്ട് പോയില്ല. പക്ഷെ ഇന്ന് ആരെങ്കിലും അവരെ ഓർക്കുന്നുണ്ടോ ? അവർ ചരിത്രത്തിലുണ്ടോ ?എഴുത്തച്ഛൻ മാത്രം ഇന്നും പ്രകാശിപ്പിക്കുന്ന ചൈതന്യമാണ്. കുമാരനാശാന് കവിതയെ എഴുതാനറിയില്ലെന്ന് പറഞ്ഞ ഒരു മഹാനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെന്ന് ഞാൻ പറഞ്ഞതല്ല . ചരിത്രം പറഞ്ഞതാണ്. പക്ഷേ സ്വദേശാഭിമാനിയെ ഓർക്കുന്നതിന്റെ നൂറ് മടങ്ങ് കുമാരനാശാനെ ഓർക്കുകയും ഓമനിക്കുകയും ചെയ്ത് കൊണ്ടേയിരിക്കുന്നു.
അതാണ് എഴുത്തിന്റെയും കലയുടെയും വിശുദ്ധിയെന്നും പി കെ ഗോപി ചൂണ്ടിക്കാട്ടി.
ചടങ്ങിൽ പേരക്ക ബുക്സ് മൂന്നാമത് സാഹിത്യ പുരസ്കാരവും അബ്ദുല്ല പേരാമ്പ്ര, സിബി ജോൺ തൂവൽ എന്നിവർക്ക് പി കെ ഗോപി സമ്മാനിച്ചു.
പേരക്ക ബുക്സിന്റെ ഏറ്റവും പുതിയ 20 പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *