ടി പി ദാസൻ്റെ നിര്യാണത്തിൽ അനുശോചനം

കോഴിക്കോട്: സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡൻ്റും മുൻ മേയറുമായ ടി.പി.ദാസന്റെ നിര്യാണത്തിൽ ജില്ലാ സ്പോർട്‌സ് കൗൺസിലും കോഴിക്കോട്ടെ കായിക സമൂഹവും ജില്ലാ സ്പോർട്‌സ് കൗൺസിൽ ഹാളിൽ ചേർന്ന യോഗം അനുശോചനം രേഖപ്പെടുത്തി.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി.നിഖിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഡോ. റോയി ജോൺ അനുശോചന പ്രമേയം അവതരിപ്പിച്ചു.

മുൻ ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് ഒ.രാജഗോപാൽ, മൂസഹാജി, വി.എം.മോഹനൻ, സി .ശശിധരൻ, മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധി പി.ടി അഗസ്റ്റിൻ, കമാൽ വരദൂർ,    കെ.ഷാജേഷ് കുമാർ, സനിൽ ശിവദാസ്, ദീപക് ധർമ്മടം, പി.എം.വി.പണിക്കർ, വിവിധ  അസോസിയേഷൻ ഭാരവാഹികൾ  എന്നിവർ ടി.പി.ദാസനെ അനുസ്‌മരിച്ച് സംസാരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേമനാഥ് സ്വാഗതവും ജില്ലാ സ്പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് മെമ്പർ ഷാജി.ആർ നന്ദിയും പറഞ്ഞു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000