വാക് ഇൻ ഇന്റർവ്യൂ
കോഴിക്കോട്: പുരാവസ്തു വകുപ്പിന് കീഴിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ജീവനക്കാരെ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു
യോഗ്യത: ഏഴാം ക്ലാസ്സ് പാസ്സായവരും 18 വയസ്സ് പൂർത്തിയായവരുമായിരിക്കണം.
ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 31ന് രാവിലെ 10 ന് കോഴിക്കോട് ഈസ്റ്റ് ഹില്ലിലുള്ള പഴശ്ശിരാജാ മ്യൂസിയത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം.
ഫോൺ: 0471-2577465.