‹

കൗൺസലർ നിയമനം: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന്  കീഴിൽ  മരുതോങ്കരയില്‍ പ്രവര്‍ത്തിച്ചു വരുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌കൂളില്‍ സൈക്കോളജി / സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജി വിഷയങ്ങളില്‍  പ്രവൃത്തി പരിചയമുള്ളവരെ  കൗണ്‍സലര്‍ ആയി  നിയമിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു.

യോഗ്യത – സൈക്കോളജി / സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം.
പ്രവര്‍ത്തി പരിചയം: കൗണ്‍സലിംഗ് രംഗത്തുള്ള മുന്‍പരിചയം.

എല്ലാ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ എട്ടിന് മുന്‍പായി കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം.
ഫോണ്‍: 0496- 2370379

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000