ആര്‍മി റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ 7 മുതല്‍ 16 വരെ;വനിത റാലി ഒക്ടോബര്‍ 15-ന്
കോഴിക്കോട്: മലബാര്‍ മേഖലയിലെയും അനുബന്ധ പ്രദേശങ്ങളിലെയും ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള കരസേനാ റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ ഏഴ് മുതല്‍ 16 വരെ കോഴിക്കോട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്കും മാഹി, ലക്ഷദ്വീപ് പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും റാലിയില്‍ പങ്കെടുക്കാം. വനിതകള്‍ക്കുള്ള റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ 15-ന് നടക്കും.