ഇൻഫർമേഷൻ അസിസ്റ്റന്റ് നിയമനം
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ (ഐ.എം.സി.എച്ച്) എച്ച്.ഡി.എസ്. ന് കീഴിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു.
ജെ.സി.ഒ. റാങ്കിൽ വിരമിച്ച വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. പ്രായപരിധി 60 വയസ്സിൽ താഴെ.
ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ഒന്നിന് രാവിലെ 11.30 ന് ഐ.എം.സി.എച്ച്. സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്‍ചയിൽ നേരിട്ട് ഹാജരാകണം.