‹

മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ വിദ്യാർത്ഥികൾക്കായി ശാസ്ത്ര വായനാ സംരംഭം

കോഴിക്കോട്: വിദ്യാർത്ഥികളിൽ ശാസ്ത്രീയ കൗതുകവും വായനാശീലവും വളർത്തുന്നതിനായി മലബാർ ബൊട്ടാണിക്കൽ ഗാർഡന്റെ ആഭിമുഖ്യത്തിൽ ‘പുസ്തകത്താളുകളിലെ കണ്ടെത്തലുകൾ – വായിക്കാം, പര്യവേക്ഷണം ചെയ്യാം, പ്രചോദനം നേടാം’ എന്ന പേരിൽ ശാസ്ത്ര വായനാ സംരംഭം ആരംഭിക്കുന്നു.
അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി എല്ലാ മാസവും ആദ്യ ശനിയാഴ്ച ഗാർഡനിൽ വായനാ സെഷനുകൾ സംഘടിപ്പിക്കും. ശാസ്ത്രജ്ഞരുടെ ജീവിതം, കണ്ടുപിടിത്തങ്ങൾ, ശാസ്ത്രലോകത്തെ സുപ്രധാന കണ്ടെത്തലുകൾ എന്നിവ പരിചയപ്പെടുത്തുന്ന പുസ്തകങ്ങളാണ് വായനയ്ക്കായി തെരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് മലബാർ ബൊട്ടാണിക്കൽ ഗാർഡനുമായി നേരിട്ട് ബന്ധപ്പെടാം.
ഫോൺ: 8547489318

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000