അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ്: കായികതാരങ്ങൾ ശ്രദ്ധിക്കണം
കോഴിക്കോട്: വടകര ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 22 ന് സംഘടിപ്പിക്കുന്നതായി വാർത്തകളിൽ വന്ന ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നടത്തുന്നത് കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരമില്ലാത്ത അസോസിയേഷനാണെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ അറിയിച്ചു.
കേരള സ്പോർട്സ് കൗൺസിലിന്റെയോ കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെയോ അംഗീകാരമില്ലാതെയാണ് അസോസിയേഷൻ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. അതിനാൽ, ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് നൽകുന്ന സർട്ടിഫിക്കറ്റുകൾക്ക് സ്പോർട്സ് കൗൺസിലിന്റെയോ സർക്കാരിന്റെയോ ഔദ്യോഗിക അംഗീകാരം ഉണ്ടായിരിക്കില്ല.
കളരിപ്പയറ്റ് താരങ്ങളും രക്ഷിതാക്കളും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ അറിയിച്ചു.