‹

കൗമാര കായിക മാമാങ്കത്തിന് നാളെ കൊടിയിറക്കം

സമാപനച്ചടങ്ങ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി സമ്മാനങ്ങൾ വിതരണം ചെയ്യും

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ (31)സമാപനം. വൈകിട്ട് നാലിന് ചാത്തമംഗലം എൻഐടി സ്റ്റേഡിയത്തിൽ നടക്കുന്ന സമാപനച്ചടങ്ങ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും.
വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സമ്മാനങ്ങൾ വിതരണം ചെയ്യും. സഹകരണ വകുപ്പ് മന്ത്രി എം ലിജു, കേരള ഭരണ പരിഷ്ക്കാര കമ്മീഷൻ ഡോ. എം കെ മുനീർ, ഒളിമ്പ്യൻ പത്മശ്രീ അഞ്ജു ബോബി ജോർജ്, എം.പിമാർ, എം.എൽ എമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

ഒക്ടോബർ 25ന് ആരംഭിച്ച കായികമേളയിൽ സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള ആയിരക്കണക്കിന് കായികതാരങ്ങളാണ് വിവിധ ഇനങ്ങളിൽ മാറ്റുരച്ചത്. കോഴിക്കോട് ജില്ലയിലെ പത്ത് വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. വിവിധ കായിക ഇനങ്ങളിൽ വിജയികളായ താരങ്ങൾക്കുള്ള പുരസ്കാരങ്ങൾക്കൊപ്പം ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും 67-ാമത് സംസ്ഥാന സ്കൂൾ കായികമേള മാധ്യമ അവാർഡും സമാപനച്ചടങ്ങിൽ വിതരണം ചെയ്യും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000