‹

വാഗ്ഭടാനന്ദ ഗുരുദേവ സമാധി ദിനാചരണം

കോഴിക്കോട്: വാഗ്ഭടാനന്ദ ഗുരുവിൻ്റെ 87-ാം സമാധി ദിനാചരണത്തിൻ്റെ ഭാഗമായി  കോഴിക്കോട് കാരപ്പറമ്പിലെ ഗുരുദേവൻ്റെ സമാധിയിൽ കേരള ആത്മവിദ്യാസംഘത്തിൻ്റെ നേതൃത്വത്തിൽ പ്രാർത്ഥനയും അനുസ്മരണവും നടന്നു.
വാഗ്ഭടാനന്ദ മന്ദിരത്തിൽ സംസ്ഥാന പ്രസിഡണ്ട് പി.വി കുമാരൻ മാസ്റ്റർ പതാക ഉയർത്തി.
വാഗ്ഭടാനന്ദ ട്രസ്റ്റ് അംഗവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ കെ.എസ് വെങ്കിടാചലം അനുസ്മണ പ്രഭാഷണം നടത്തി.
സമാധിയിൽ നടന്ന പ്രാർത്ഥനക്ക് ശ്രീധരൻ ഇരിങ്ങയിൻ നേതൃത്വം നൽകി. മോഹനൻ പാലേരി,
പി.പി പ്രദീപൻ വേങ്ങേരി, വി.സ്നേഹ രാജ്,
സന്ദീപ് സി.ടി.,
എ.അഭിലാഷ് ശങ്കർ,
സുരേന്ദ്രൻ ചോമ്പാല, ഡോ.വിനീഷ് എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000