‹

ജമാല്‍ കൊച്ചങ്ങാടിക്ക് ആദരം 30ന്

കോഴിക്കോട്: സാഹിത്യ, പത്രപ്രവര്‍ത്തന മേഖലയില്‍ 65 വര്‍ഷം പിന്നിട്ട ജമാല്‍ കൊച്ചങ്ങാടിയെ അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് ആദരിക്കുന്നു. സെപ്റ്റംബർ 30ന് വൈകിട്ട് നാലിന് കോഴിക്കോട് മാവൂര്‍ റോഡിലെ വേദി ഓഡിറ്റോറിയത്തില്‍ തേജസ് സൗഹൃദവേദി സംഘടിപ്പിക്കുന്ന പരിപാടി ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും എന്‍ പി ചെക്കുട്ടി, ഡോ.അസീസ് തരുവണ, എന്‍.എം സിദ്ദീഖ്,  കെ.എച്ച് നാസര്‍, ബാബുരാജ് ഭഗവതി പി.എ.എം ഹാരിസ്, അംബിക തുടങ്ങിയവര്‍ സംബന്ധിക്കും.

1944ല്‍ പശ്ചിമകൊച്ചിയില്‍ ജനിച്ച ജമാല്‍ കൊച്ചങ്ങാടി വൈക്കം മുഹമ്മദ് ബഷീറിനൊപ്പം ഉജ്ജീവനം എന്ന പേരില്‍ പത്രം നടത്തിയ സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന പി.എ സൈനുദ്ദീന്‍ നൈനയുടെ മകനാണ്. ഗ്രന്ഥകാരന്‍, വിവര്‍ത്തകന്‍, നാടകകൃത്ത്, കഥാകൃത്ത്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എഡിറ്റര്‍ തുടങ്ങിയ നിരവധി മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. ലീഗ്‌ടൈംസ്, മാധ്യമം, തേജസ് പത്രങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പത്രങ്ങളുടെ വാര്‍ഷികപ്പതിപ്പുകളെ ഗൗരവവായനയുടെയും സാംസ്‌കാരികസംവാദങ്ങളുടെയും ഇടമാക്കി പരിവര്‍ത്തിപ്പിച്ച മികവുറ്റ എഡിറ്റര്‍ കൂടിയാണ് അദ്ദേഹം. പി.എ ബക്കര്‍ സംവിധാനം ചെയ്ത ചാപ്പ സിനിമക്ക് വേണ്ടി ജമാല്‍ കൊച്ചങ്ങാടിയാണ് കഥയെഴുതിയത്. പി. ഗോപകുമാര്‍ സംവിധാനം ചെയ്ത തളിരിട്ട കിനാക്കളിന്റെ തിരക്കഥയും ഗാനരചനയും ജമാല്‍ കൊച്ചങ്ങാടി  നിര്‍വ്വഹിച്ചു. സംഗമം തിയേറ്റേഴ്‌സ്, സ്റ്റേജ് ഇന്ത്യാ ഇന്റര്‍നാഷണല്‍ എന്നിവക്കു വേണ്ടി നാടകങ്ങള്‍ എഴുതിയിട്ടുമുണ്ട്. 20തോളം പുസ്തകങ്ങളുടെ രചയിതാവുമാണ് ജമാല്‍ കൊച്ചങ്ങാടി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000