വായനയുടെ വഴിയിലേക്ക് കോഴിക്കോട്ടുകാർക്ക് കലക്ടറുടെ ക്ഷണം

മാനാഞ്ചിറയിൽ പുസ്തകവും കഥയും കവിതയുമായി ഒരു വായനാ പ്രഭാതം

കോഴിക്കോട്: ജില്ലാ കലക്ടർ വായനയുടെ കൂട്ടായ്മയിലേക്ക് കോഴിക്കോട്ടുകാരെ ക്ഷണിക്കുന്നു. പുസ്തകങ്ങളും കഥകളും കവിതകളും പങ്കുവെച്ച് വായനയുടെ ലോകത്തേക്ക് ഒരുമിച്ച് സഞ്ചരിക്കുന്നതിനായി നാ സെപ്റ്റംബർ 13ന് രാവിലെ 8ന് മാനാഞ്ചിറ മൈതാനത്ത് വായനാ കൂട്ടായ്മ സംഘടിപ്പിക്കും.
ഇഷ്ടപ്പെട്ട ഒരു പുസ്തകമോ കഥയോ കവിതയോ കൈയിൽ കരുതി പരിപാടിയിൽ പങ്കെടുക്കാം. വായിക്കാനും പങ്കുവെക്കാനും കേൾക്കാനും സൗഹൃദസംഭാഷണങ്ങളിലേർപ്പെടാനും അവസരമൊരുക്കുന്ന കൂട്ടായ്മയിൽ പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം.

വായന ഇഷ്ടപ്പെടുന്നവർക്കും വായന തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ പങ്കെടുക്കാവുന്ന പരിപാടിയാണിത്. ബഷീറും എം.ടി.യും പൊറ്റെക്കാടും നടന്ന കോഴിക്കോടിന്റെ അക്ഷരവഴികളിലൂടെ പുതിയൊരു വായനാനുഭവത്തിനാണ് കലക്ടർ ആഹ്വാനം ചെയ്യുന്നത്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000