‹

ശിശുദിനാഘോഷം: ‘കുട്ടി നേതാക്കളെ’ തെരഞ്ഞെടുത്തു

കോഴിക്കോട്: ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ശിശുദിനാഘോഷ പരിപാടികൾ മണാശ്ശേരി ഗവൺമെന്റ് യു.പി. സ്കൂളിൽ സംഘടിപ്പിക്കും. പരിപാടികൾ നിയന്ത്രിക്കുന്നതിനുള്ള കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുത്തു. ചേവായൂരിലെ ജില്ലാ ശിശുക്ഷേമ സമിതി ഓഫീസിൽ എൽ. പി., യു.പി., വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗ മത്സരത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

പൊക്കുന്ന് ജി. ജി. യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി കെ. പി. ഹിന ഫാത്തിമ പ്രസിഡന്റായും, വടകര സെന്റ് ആന്റണീസ് ജെ.ബി. സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഇഷ സിത്താര കുട്ടികളുടെ പ്രധാനമന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ടു.

എൽ.പി. വിഭാഗം പ്രസംഗ മത്സരത്തിൽ പാലാഴി എമറാൾഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി നളിൻ ബി. നാരായണൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. യു. പി. വിഭാഗത്തിൽ പ്രൊവിഡൻസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ദിയ മെഹറിൻ രണ്ടാം സ്ഥാനവും, വാണിമേൽ എം. യു. പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആദിൽ അമീൻ മൂന്നാം സ്ഥാനവും നേടി.

നവംബർ 13-ന് നടക്കുന്ന ശിശുദിനാഘോഷ പരിപാടികൾ കുട്ടി നേതാക്കളുടെ നേതൃത്വത്തിലായിരിക്കും നടക്കുക.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000