എഞ്ചിനീയറിങ് കോളേജിൽ ബിരുദദാന ചടങ്ങ്
കോഴിക്കോട്: സർക്കാർ എൻജിനീയറിങ് കോളേജിൽ നിന്നും 2026 ൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദദാന ചടങ്ങ് ഒക്ടോബർ 31 ന് രാവിലെ 11ന് വെള്ളയിൽ മീനൂസ് ഓഡിറ്റോറിയം ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും. കോളേജ് അധികൃതർ, അധ്യാപകർ, വിദ്യാർഥികൾ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.