‹

ഇന്റർ കോളേജ് അത് ലറ്റിക് ചാമ്പ്യൻഷിപ് കൽപ്പറ്റയിൽ

കോഴിക്കോട്: ഗവ. ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് ആതിഥ്യമരുളുന്ന 58-ാമത് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ കോളേജ് അത് ലറ്റിക് ചാമ്പ്യൻഷിപ് കൽപ്പറ്റ സിന്തറ്റിക് സ്റ്റേഡിയത്തിൽ ഡിസംബർ 2, 3,4 തീയതികളിൽ നടക്കും. ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ  ഡോ. രവീന്ദ്രൻ നിർവഹിച്ചു. 490 റോളം അഫിലിയേറ്റഡ് കോളേജുകൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമാകും. ചാമ്പ്യൻഷിപ്പിന്റെ ചെയർമാനും ഗവൺമെന്റ് ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് പ്രിൻസിപ്പലുമായ  ഡോ. ബിജു ലോന, കോളേജ് IQAC കോ-ഓർഡിനേറ്റർ ഡോ. സുനിൽ അൽഫോൻസ് എന്നിവർ ലോഗോ ഏറ്റുവാങ്ങി. ആദ്യമായാണ് ചാമ്പ്യൻഷിപ് വയനാട് ജില്ലയിലേക്ക് എത്തുന്നത്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000