കാത്തുനിൽപ്പ്

ശ്രീലത

മലർമഞ്ഞുവീണ വഴിയോര വീഥിയിൽ
തനിയെ നടന്നു ഞാൻ….
നിഴലായ് നീയെൻ്റെ
അരികെ വന്നതറിയാതെ
ഞാനും പടികടന്നകല ലേയ്ക്കകലേക്കു യാത്രയായി …..
ഒരു പാടു മോഹങ്ങൾ
ഉള്ളിൽ വിതച്ചിട്ട്
പതിയെ തളിർക്കുന്ന
മഴയത്തെ കിനാവുപോൽ
തെന്നി തെറിക്കാതെ മണ്ണിൻ്റെ ചാരിൽ എങ്ങും പോവാതെ
പൂക്കുവാൻ കാത്തുനിന്നൂ….
പുലരാൻ തുടങ്ങുന്ന രാവിൻ്റെ കുളിരിൽ
ഒരു മാത്ര നിന്നെ ഞാൻ
അഴകിൻ്റെ മണമായി
വരവേൽക്കുവാനായ് ഒരുങ്ങി നിന്നു…..
മലർമഞ്ഞുവീണ വഴിയോര വീഥിയിൽ
തനിയെ നടന്നു ഞാൻ….
നിഴലായ് നീയെൻ്റെ
അരികെ വന്നതറിയാതെ ഞാനും
പടികടന്നകലേയ്ക്കകലേക്കു യാത്രയായി …..

ശ്രീലത

Leave a Reply

Your email address will not be published. Required fields are marked *