കെ ടി മുഹമ്മദിനെ അനുസ്മരിച്ചു

കോഴിക്കോട്: പുരോഗമന കലാസാഹിത്യ സംഘം  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാടകാചാര്യൻ കെ ടി മുഹമ്മദ് അനുസ്മരണം ടൗൺഹാളിൽ സംഘടിപ്പിച്ചു. അനുസ്മരണ പ്രഭാഷണം നടത്തി സംവിധായകൻ പി ടി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ ടി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി.

കെ ഇ എൻ, എ കെ രമേഷ്, എൽസി സുകുമാരൻ, നടൻ ജയരാജ്, വിൽസൺ സാമുവൽ, ഡോ. യു ഹേമന്ത് കുമാർ, ഗുലാബ് ജാൻ എന്നിവർ സംസാരിച്ചു. തുടർന്ന് സതീഷ് കെ സതീഷ് സംവിധാനം ചെയ്ത ബ്ലീഡിങ് മൂൺ നാടകം അരങ്ങേറി. ടൗൺഹാൾ പരിസരത്ത് തെരുവു നാടകോത്സവവുമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *