‹

കുടിവെള്ള ക്ഷാമം: ഓഫീസ് ഉപരോധിച്ചു


കോഴിക്കോട്:  കുടിവെള്ളപ്രശ്നം അതീവ രൂക്ഷമായ സാഹചര്യത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ ഇടപെടൽ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് 16, 17 കൗൺസിലർമാരുടെ നേതൃത്വത്തിൽ ഉപരോധം. മലാപ്പറമ്പ്
വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരെയാണ് ഉപരോധിച്ചത്.

അടിയന്തരമായി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയും പെരുവണ്ണാമൂഴിയിൽ നിന്ന് വൈദ്യുതി നിയന്ത്രണത്തിന്റെ ഭാഗമായുള്ള അടച്ചിടൽ താൽക്കാലികമായി നിർത്തിവെക്കാൻ ഇടപെടാമെന്നും സൂപ്രണ്ടിങ് എഞ്ചിനീയർ ഉറപ്പു നല്‍കിയതിൻ്റെ അടിസ്ഥാനത്തിൽ
സമരം അവസാനിപ്പിച്ചു.  മുന്‍ കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മോഹനൻ ഉദ്ഘാടനം ചെയ്തു. കെ പി ശിവജി സ്വാഗതം പറഞ്ഞു.  അഡ്വ. സി എം ജംഷീർ, എം പി ഹമീദ് എന്നീ കൗണ്‍സിലര്‍മാര്‍ ചർച്ചക്ക് നേതൃത്വം നല്‍കി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000