രമേശ് നാരായണന് ആദരം 25 ന്

കോഴിക്കോട്: സംഗീതജ്ഞൻ പണ്ഡിറ്റ് രമേശ് നാരായണനെ കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) ആഭിമുഖ്യത്തിൽ ഏപ്രിൽ 25 ന് മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ഹാളിൽ ആദരിക്കും. മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്യും.
കലയുടെ പ്രസിഡൻ്റ്  തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.
ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ സംസാരിക്കും.
തുടർന്ന് പിന്നണി ഗായിക മധുശ്രീ നാരായൺ സംഘവും അവതരിപ്പിക്കുന്ന(ലൈവ് വിത് ബാന്റ് ) സംഗീത നിശയും അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *