കല റഫി ഗാനാലാപന മത്സരം

കോഴിക്കോട്: കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) ബോംബെ അഹമ്മദ് ഭായ് സ്മാരക ഓൾ കേരള റഫി ഗാനാലാപന മത്സരം സംഘടിപ്പിച്ചു.

മത്സര വിജയികൾ:
ഒന്നാം സമ്മാനം – ഫാരിസ് ഫൈസൽ (എറണാകുളം) 10,000 രൂപയും, മെമൻ്റോയും സർട്ടിഫിക്കറ്റും.
രണ്ടാം സമ്മാനം – അതുല്യ. വി.ജി. (കൊയിലാണ്ടി),5,000 രൂപയും, മെമന്റോയും സർട്ടിഫിക്കറ്റും.
മൂന്നാംസമ്മാനം – മുഹമ്മദ് സാജിദ് (ഒളവണ്ണ). 3000  രൂപയും മെമന്റോയും സർട്ടിഫിക്കറ്റും.

പരിപാടി ഡോ. മെഹറൂഫ് രാജ് ഉദ്ഘാടനം ചെയ്തു
കല പ്രസിഡൻ്റ്  തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സുബൈർ, അഡ്വ.കെ.പി.അശോക് കുമാർ, അങ്കത്തിൽ അജയ് കുമാർ, വി.എം. ജയദേവൻ ,
സന്നാഫ് പാലക്കണ്ടി
എന്നിവർ സംസാരിച്ചു.

വിജയികൾക്ക് 23 ന് ടൗൺഹാളിൽ  നടക്കുന്ന   റഫിനൈറ്റ് പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000