എസ് ജാനകിയെ അനുസ്മരിച്ചു

കോഴിക്കോട്: വിഖ്യാത ഗായിക എസ്  ജാനകിയുടെ വേർപാടിൽ കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയഷൻ (കല) അനുസ്മരിച്ചു.
പ്രസിഡൻ്റ് തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സുബൈർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
അഡ്വ. കെ.പി.അശോക് കുമാർ, കെ.വിജയരാഘവൻ, അങ്കത്തിൽ അജയകുമാർ, കെ.ടി. സ്റ്റാൻലി, ഉമേഷ് പന്തീരാങ്കാവ്, ശങ്കർ, സി.ജെ.തോമസ്, കെ.പി. മനോജ്, പി.കെ.കൃഷ്ണനുണ്ണിരാജ, ഡോ.അജിത് കുമാർ, സി.എം. സജീന്ദ്രൻ എന്നിവർ സംസാരിച്ചു. ഗായിക അനൂന ജാനകിയുടെ ഗാനം ആലപിച്ചു.