വിവിധ തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം

കോഴിക്കോട്: കേരള പബ്ലിക് സർവീസ് കമ്മിഷൻ വിവിധ വകുപ്പുകളിലായി കാറ്റഗറി നമ്പർ 130/2026 മുതൽ 150/2026 വരെ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകൾ 2026 ഒക്ടോബർ ഏഴിന് അർധരാത്രി 12 മണിവരെ ഓൺലൈനായി സമർപ്പിക്കാം.

130/2026 – ആർട്ടിസ്റ്റ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് – പ്രതീക്ഷിത ഒഴിവ്.

131/2026 – കമ്പൗണ്ടർ ഗ്രേഡ് IV, മലബാർ സിമന്റ്സ് ലിമിറ്റഡ് – ഒരു ഒഴിവ്.

132/2026 – പ്ലംബർ ( തസ്തിക മാറ്റം മുഖേന), കേരള വാട്ടർ അതോറിറ്റി –എട്ട് ഒഴിവുകൾ.

133/2026 – ലബോറട്ടറി അറ്റൻഡർ, ഭൂജല  വകുപ്പ് – ഒരു ഒഴിവ്.

134/2026 – ജൂനിയർ അസിസ്റ്റന്റ് (പാർട്ട് II – സൊസൈറ്റി വിഭാഗം), കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ – ഒരു ഒഴിവ്.

135/2026 – അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ, കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ – ഒരു ഒഴിവ്.

136/2026 – കൺസർവേഷൻ ഓഫീസർ, സ്റ്റേറ്റ് ആർക്കൈവ്സ് വകുപ്പ് – എസ്.സി./എസ്.ടി. വിഭാഗങ്ങൾക്കായുള്ള പ്രത്യേക നിയമനം – ഒരു ഒഴിവ്.

137/2026 – ലക്ചറർ ഇൻ അറബിക്, ജനറൽ എജ്യുക്കേഷൻ (ഡയറ്റ്) – ഒന്നാം എൻ.സി.എ. ഇഴവ/ബില്ലവ/തീയ്യ വിഭാഗം – ഒരു ഒഴിവ്.

138/2026 – പോലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബഗ്ലർ/ഡ്രമ്മർ), പോലീസ് ബാൻഡ് യൂണിറ്റ് – ഒ.ബി.സി. വിഭാഗം – ഒരു ഒഴിവ്.

139/2026 മുതൽ 142/2026 വരെ – ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) – എസ് സി സി സി, എൽ സി/എ ഐ , വിശ്വകർമ, എസ് ഐ യു സി  നാടാർ  എന്നീ സംവരണ വിഭാഗങ്ങൾ – ആകെ ഏഴ് ഒഴിവുകൾ.


143/2026 – അസിസ്റ്റന്റ് പ്രിസൺ ഓഫീസർ: എസ്.സി.സി.സി. വിഭാഗം – ഒരു ഒഴിവ്.

144/2026 – ഇലക്ട്രീഷ്യൻ, ഗ്രൗണ്ട് വാട്ടർ വകുപ്പ്: മുസ്ലിം വിഭാഗം – ഒരു ഒഴിവ്.

145/2026 – ഇലക്ട്രീഷ്യൻ, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ: എൽ.സി./എ.ഐ. വിഭാഗം – ഒരു ഒഴിവ്.

146/2026  മുതൽ 150/2026 വരെ -ബീറ്റ് ഫോറസ്റ്റ് ഓഫീസർ, വയനാട്, ഇടുക്കി ജില്ലകളിൽ എൽ.സി./എ.ഐ,
മുസ്ലിം,  എസ് സി,  എസ് ഐ യു സി നാടാർ,  എസ് സി സി സി  എന്നീ സംവരണ വിഭാഗങ്ങൾ – ആറ് ഒഴിവ്.

അപേക്ഷകൾ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. വിശദമായ യോഗ്യതകളും മറ്റ് വ്യവസ്ഥകളും ആഗസ്റ്റ് 31 ലെ ഗസറ്റ് വിജ്ഞാപനത്തിൽ ലഭ്യമാണ്.വെബ്സൈറ്റ് www.keralapsc.gov.in

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000