വ്യാജ വാർത്തക്കെതിരെ നിയമനടപടി: മുഹമ്മദ്‌ റിയാസ്‌

കോഴിക്കോട്‌: അപകീർത്തിപ്പെടുത്തുന്ന വ്യാജ വാർത്ത നൽകിയതിന്‌ മാതൃഭൂമി ദിനപത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ്‌ റിയാസ്‌ അറിയിച്ചു. തിങ്കളാഴ്‌ച മാതൃഭൂമിയിൽ ഒന്നാം പേജിൽ  “വരവിൽ കവിഞ്ഞ സ്വത്ത് കൈവശം വെച്ചതിന് മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ പേരിൽ 13(1)(ബി) വകുപ്പ് ബാധകമാകും’ എന്ന കള്ളവാർത്ത പ്രസിദ്ധീകരിച്ചതിനെതിരെയാണ്‌ നടപടി. വാർത്ത തയ്യാറാക്കിയ ലേഖകൻ വി എസ് സിജുവിനും മാതൃഭൂമി പത്രത്തിനുമെതിരെയാണ്‌ നിയമനടപടി സ്വീകരിക്കുക. വ്യാജവാർത്തകൾ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താനുള്ള  ശ്രമങ്ങൾ നിയമപരമായി നേരിടുമെന്നും റിയാസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000