റിജോണ്‍ ജോസിന് കോഴിക്കോടിന്റെ അന്ത്യാഞ്ജലി

കോഴിക്കോട്: വാഹനാപകടത്തില്‍ മരണപ്പെട്ട കാലിക്കറ്റ് എഫ്‌സി താരം റിജോണ്‍ ജോസിന് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റേയും പൗരാവലിയുടേയും അന്ത്യാഞ്ജലി.  ഇഎംഎസ്  സ്‌റ്റേഡിയത്തില്‍ റിജോണിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. കെ. ജയന്ത് എം എൽ എ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ സഫറി വെള്ളയില്‍, സലീം, ശ്രീജ സോമന്‍, ഇ അനിതകുമാരി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി നിഖില്‍, വൈസ് പ്രസിഡന്റ് റോയ് ജോണ്‍, സെക്രട്ടറി പ്രപു പ്രേംനാഥ്, കെഎഫ്എ വൈസ് പ്രസിഡന്റ് പി. ഹരിദാസ്,  കെഡിഎഫ്എ സെക്രട്ടറി സാജേഷ്, വൈസ് പ്രസിഡന്റുമാരായ ഹൈദ്രോസ്, അബ്ദുള്‍ അസീസ് ആരിഫ്, ആസ്റ്റര്‍ മിംസ് സിഇഒ ഡോ. ഗോപിനാഥ്,  എസ്എല്‍കെ ക്ലബ്ബുകളായ മലപ്പുറം എഫ്‌സി, കൊമ്പന്‍സ് തിരുവനന്തപുരം  പ്രതിനിധികള്‍ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

കഴിഞ്ഞ ദിവസം റിജോൺ സഞ്ചരിച്ച ബൈക്ക്  ഗാന്ധിറോഡ് മേല്‍പ്പാലത്തില്‍ വച്ച്  മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സഹയാത്രികനായ കാലിക്കറ്റ് എഫ്‌സിയുടെ താരം ഗനി അഹമ്മദ് നിഗം  ചികിത്സയിലാണ്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000