അയാൻ ആത്മജ്, എ ടി ഇഷ ചെസ്സ് ചാമ്പ്യന്മാർ
കോഴിക്കോട്: അഷ്ടപദ ചെസ്സ് അക്കാദമി എസ് കെ പൊറ്റെക്കാട് സാംസ്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച ഓൾ കേരളം അണ്ടർ 15, അണ്ടർ 10 ചെസ്സ് ചാമ്പ്യൻഷിപ്പിൽ, അണ്ടർ 15 വിഭാഗത്തിൽ അയാൻ ആത്മജ് ചാമ്പ്യനായി. ശിവദ് എസ് രണ്ടാം സ്ഥാനവും, ദേവാംഗ് ജി പി മൂന്നാം സ്ഥാനവും ഹിരൻ ക്രിഷ്ണ നാലാം സ്ഥാനവും നേടി.
അണ്ടർ 10 വിഭാഗത്തിൽ എ ടി ഇഷ ചാമ്പ്യനായി. ആദിത്ത് കർണ രണ്ടാം സ്ഥാനവും, ഹരിഗോവിന്ദ് ഡി മൂന്നാം സ്ഥാനവും മുഹമ്മദ് അഭിയാസ് നാലാം സ്ഥാനവും കരസ്ഥമാക്കി.
അണ്ടർ 15 വിഭാഗത്തിൽ ശിവാനി ഏസ്, അണ്ടർ 10 വിഭാഗത്തിൽ പൗർണമി പി എന്നിവർ ‘ബെസ്റ്റ് ഗേൾ’ പ്ലേയർ ആയും തെരഞ്ഞെടുക്കപ്പെട്ടു.
അഷ്ടപദ ചെസ്സ് അക്കാദമി ചെയർമാൻ ആത്മജ് സി എച്ച്, സെക്രട്ടറി പ്രേംചന്ദ് എന്നിവർ വിജയികൾക്ക് കേഷ് പ്രൈസ്, ട്രോഫി, മെഡൽ എന്നിവ സമ്മാനിച്ചു. ചീഫ് ആർബിറ്റർ അബ്ദുൾ ലത്തീഫ് മത്സരങ്ങൾ നിയന്ത്രിച്ചു.