ക്രിക്കറ്റ് കോച്ചിനെ വേണം

കോഴിക്കോട്: ജില്ലാ സ്പോർട്സ് കൗൺസിലിന് അനുവദിച്ച ക്രിക്കറ്റ് കോച്ചിന്റെ സേവനത്തിന് നിലവിൽ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ഗവ. സ്കൂൾ, കോളേജുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം കഴിഞ്ഞ അഞ്ചു വർഷത്തെ നേട്ടങ്ങൾ തെളിയിക്കുന്ന രേഖകൾ  സഹിതം ആഗസ്റ്റ് 11ന് 5 മണിക്ക് മുൻപ് സ്പോർട്സ് കൗൺസിലിൽ അപേക്ഷ സമർപ്പിക്കാം. എയ്ഡഡ് കോളേജുകൾ, സ്കൂളുകൾ, അംഗീകൃത ക്ലബുകൾ എന്നിവർക്കും അപേക്ഷ നൽകാം.  ഗവൺമെന്റ് സ്ഥാപനങ്ങളുടെ അഭാവത്തിൽ എയിഡഡ് സ്ഥാപനങ്ങളെ പരിഗണിക്കും.
മെയിൽ : info@Sportscouncilkozhikode.com
Phone : 04952722590,  8078182593

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000