മുൻ നാഗ്ജി താരത്തെ ആദരിച്ചു

കോഴിക്കോട് : മുൻ സേഠ് നാഗ്ജി ഫുട്ബോൾ താരവും ഗോൾ കീപ്പറുമായ നാസർ കിണാശ്ശേരിയെ കാളൂർ റോഡ് ഫുട്ബോൾ ഫാൻസിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച്  മാങ്കാവിൽ നടന്ന ചടങ്ങിലാണ് ആദരം. ജനറൽ സെക്രട്ടറി മണ്ണ് ക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.

മനീഷ് മാങ്കാവ് ഉപഹാരം സമർപ്പിച്ചു. ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൾ ലത്തീഫ് ഒടുമ്പ്ര പൊന്നാട അണിയിച്ചു. എ. വി. ശിവപ്രകാശ്, എം. എം. രാജേന്ദ്രൻ, രൂപേഷ്, വടേരി സലാം, ഗഫൂർ മണപ്പാട്ട് എന്നിവർ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000