ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം നേടിയ മടവൂർ ചക്കാലക്കൽ എച്ച് എസ് എസ്സിന് ആസ്റ്റർ മിംസിന്റെ ആദരം
കോഴിക്കോട്: അധ്യാപക ദിനാഘോഷങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം നേടിയ മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരെയും മാനേജ്മെന്റിനെയും കോഴിക്കോട് ആസ്റ്റർ മിംസ് ആദരിച്ചു. അക്കാദമിക പാഠ്യേതര രംഗങ്ങളിൽ പ്രകടിപ്പിച്ച മികവിനാണ് സ്കൂളിന് സംസ്ഥാന സർക്കാരിന്റെ ഈ അവാർഡ് ലഭിച്ചത്. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ആസ്റ്റർ മിംസ് സി.ഒ.ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം, ഡെപ്യൂട്ടി സി.എം.എസ് ഡോ. നൗഫൽ ബഷീർ എന്നിവർ മുഖ്യാതിഥികളായെത്തി ഉപഹാരങ്ങൾ നൽകി.
ചടങ്ങിനോടനുബന്ധിച്ച് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആരോഗ്യവും ക്ഷേമവും മുൻനിർത്തിയുള്ള വിവിധ പദ്ധതികൾക്കും തുടക്കം കുറിച്ചു. സ്കൂളിലെ വിദ്യാർത്ഥി സേവന പ്രസ്ഥാനങ്ങളായ എസ്.പി.സി, എൻ.എസ്.എസ്, ഫോറസ്ട്രി ക്ലബ്, എൻ.സി.സി, സ്കൗട്ട്സ് എന്നീ വിഭാഗങ്ങൾക്കുള്ള ഫസ്റ്റ് എയ്ഡ് കിറ്റുകളുടെ വിതരണവും അധ്യാപകരുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രത്യേകം തയ്യാറാക്കിയ ആസ്റ്റർ പ്രിവിലേജ് കാർഡിന്റെ ലോഞ്ചിങും ചടങ്ങിൽ നിർവഹിച്ചു. തുടർന്ന് ആസ്റ്റർ മിംസിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ വിദ്യാർഥികളിലെ ആരോഗ്യ ബോധവൽക്കരണത്തിനും സംശയ നിവാരണത്തിനുമായി ഡോക്ടേഴ്സ് ഇന്ററാക്ഷൻ സെഷനും സംഘടിപ്പിച്ചു.
സംസ്ഥാന തലത്തിൽ ലഭിച്ച ഈ വലിയ നേട്ടം സ്കൂൾ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് സ്കൂൾ പ്രിൻസിപ്പാൾ സിറാജുദ്ദീൻ മാസ്റ്റർ പറഞ്ഞു. ഈ സന്തോഷ വേളയിൽ സ്കൂളിനെ ചേർത്തുപിടിക്കുകയും ആദരിക്കുകയും ചെയ്ത കോഴിക്കോട് ആസ്റ്റർ മിംസിനുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തി ശ്രേഷ്ഠ വിദ്യാലയ പദവിയുടെ നാടിന് മാതൃകയായ സ്കൂളിന്റെ വിജയം ഏറെ പ്രശംസനീയമാണെന്ന് ആസ്റ്റർ മിംസ് സി.ഒ.ഒ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു. അധ്യാപക ദിനാഘോഷങ്ങൾക്ക് ആതുരസേവന മേഖലയുടെ കരുതൽകൂടി ചേർത്തുവെച്ച ഈ ചടങ്ങിൽ ആസ്റ്റർ മിംസ് ഡെപ്യൂട്ടി സിഎംഎസ് ഡോ നൗഫൽ ബഷീർ, എ.ജി.എം അനു എസ്. കടയത്ത്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അനന്യ .പി, ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് അനിത മാത്യു, സ്കൂൾ മാനേജർ പി കെ സുലൈമാൻ മാസ്റ്റർ,പിടിഎ പ്രസിഡണ്ട് ഒ ക്കെ ഇസ്മായിൽ, ഹെഡ് മാസ്റ്റർ എം കെ സിജു, വി പി സുബൈർ ,വി അനൂപ് കുമാർ ,പി ജിഷ ,റഹ്മത്ത് ,ഡോ കെ ജാബിർ ,പി കെ അൻവർ,ഡോ. ആരിഫ് പി കെ,മുഹമ്മദ് അഷ്റഫ് എൻ വി തുടങ്ങിയവർ സംബഡിച്ചു.