വിദ്യാഭ്യാസ വാർത്തകൾ

പി.ജി സീറ്റൊഴിവ്

കോഴിക്കോട്: കോടഞ്ചേരി സര്‍ക്കാര്‍ കോളേജില്‍ വിവിധ പി.ജി കോഴ്‌സുകളില്‍ എസ്.സി, എസ്.ടി, ഇ.ഡബ്ല്യൂ.എസ്, ഒ.ബി.എച്ച്, പി.ഡബ്ല്യൂ.ഡി, ഇ.ടി.ബി, സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാപ് ഐ.ഡി ലഭ്യമായ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 13ന് വൈകീട്ട് നാലിന് മുമ്പ് കോളേജിലെത്തണം. ഫോണ്‍: 9188900234, 9447125107.

സ്‌പോട്ട് അഡ്മിഷന്‍

കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ ബി.ടെക് കോഴ്‌സുകളിലെ ഒഴിവുകളിലേക്ക് ആഗസ്റ്റ് 13ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11ന് മുമ്പ് കോളേജിലെത്തണം. വെബ്‌സൈറ്റ്: www.geckkd.ac.in. ഫോണ്‍: 0495 2383210.

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ 2026-27 അധ്യയന വര്‍ഷം ആരംഭിക്കുന്ന എം.ടെക് (വര്‍ക്കിങ് പ്രൊഫഷണല്‍സ്) -റിന്യൂവബിള്‍ എനര്‍ജി സായാഹ്ന പ്രോഗ്രാമിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 2026 ആഗസ്റ്റ് 13ന് രാവിലെ 10.30ന് നടക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും അനുബന്ധ രേഖകളും സഹിതം എത്തണം. വെബ്‌സൈറ്റ്: www.geckkd.ac.in. ഫോണ്‍: 9446310860, 9495688468.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000