വിദ്യാഭ്യാസ വാർത്തകൾ

ഐടിഐയില്‍ സ്‌പോട്ട് അഡ്മിഷൻ

കോഴിക്കോട്: മാളിക്കടവിലുള്ള ഗവ. വനിത ഐടിഐയിലെ വിവിധ എന്‍സിവിടി ട്രേഡുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഓഗസ്റ്റ് 14-ന് വൈകിട്ട് 3.30 വരെ സ്‌പോട്ട് അഡ്മിഷനുള്ള അപേക്ഷ സ്വീകരിക്കും. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി വനിത ഐടിഐയില്‍ എത്തേണ്ടതാണ്.
ഫോണ്‍: 9495353976, 9447637765.

ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്ലോമ: അപേക്ഷിക്കാം

കോഴിക്കോട്: ഗവ. ഐടിഐ കോഴിക്കോടും ഐഎംസിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, ഐടിഐ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 8281723705 നമ്പറില്‍ ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 25.

ഡിഎല്‍എഡ് സീറ്റൊഴിവ്

കോഴിക്കോട്: റവന്യൂ ജില്ലയിലെ സര്‍ക്കാര്‍ വിഭാഗം ടിടിഐകളിലേക്ക് 2026-28 വര്‍ഷത്തേക്കുളള ഡിഎല്‍എഡ് കോഴ്‌സിന്റെ ഒഴിവുളള സീറ്റിലേക്ക് ഓഗസ്റ്റ്  17-ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ ഇന്റര്‍വ്യൂ നടത്തുന്നതാണ്. കൂടിക്കാഴ്ചയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് www.kozhikodedde.com എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വിദ്യാഭ്യാസ ഉപ ഡയറക്ടറാഫീസില്‍ എത്തേണ്ടതാണ്. ഫോണ്‍: 0495-2722297.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000