വിദ്യാഭ്യാസ വാർത്തകൾ
ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ്: അഭിരുചി പരീക്ഷ 29ന്
കോഴിക്കോട്: സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍, ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ ബി.എസ്.സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ ബിരുദ കോഴ്സിലേക്കുള്ള അഭിരുചി പരീക്ഷ ആഗസ്റ്റ് 12ന് നടക്കും. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്നോളജി നടത്തുന്ന പ്രവേശന പരീക്ഷക്ക് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ അഡ്മിഷന്‍ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2385861, 9037098455.
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ നിയമനം
കോഴിക്കോട്: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ നിയമനത്തിന് ഓഗസ്റ്റ് 10ന് രാവിലെ 10ന് അഭിമുഖം നടക്കും. യോഗ്യത: ഫസ്റ്റ്ക്ലാസോടെ പി.ജി.ഡി.സി.എ/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്. അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 04962524920.
ഗവ. ഐടിഐയില്‍ സ്‌പോട്ട് അഡ്മിഷൻ
കോഴിക്കോട്: ഗവ. ഐ.ടി.ഐ തിരുവമ്പാടിയില്‍ പ്ലംബര്‍ ട്രേഡില്‍ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഐ.ടി.ഐ-യില്‍ എത്തിച്ചേരുക. ഫോണ്‍: 0495- 2254070.
മോഡല്‍ പോളിടെക്നികില്‍ സ്‌പോട്ട് അഡ്മിഷന്‍
കോഴിക്കോട്: ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2026-27 വര്‍ഷത്തെ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഓഗസ്റ്റ് ഏഴ് മുതല്‍ 14 വരെ നടക്കുന്ന അഡ്മിഷനില്‍ പങ്കെടുക്കുന്നതിനായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രാവിലെ 9.30-ന് കോളേജില്‍ നേരിട്ടെത്തണം. ഓണ്‍ലൈന്‍ അപേക്ഷ ഇതുവരെ സമര്‍പ്പിച്ചിട്ടില്ലാവര്‍ക്ക് ഓഗസ്റ്റ് മൂന്ന് മുതല്‍ www.polyadmission.org എന്ന ലിങ്ക് വഴി വണ്‍ ടൈം രജിസ്ട്രേഷന്‍ ചെയ്ത് അപേക്ഷ നല്‍കാം. എസ്‌സി/എസ്ടി, ഒഇസി, ഒബിസി(എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 04962524920, 8547005079, 9847979857 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.