പിഎസ്‌സി അഭിമുഖം

കോഴിക്കോട്: ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗേജ് ടീച്ചര്‍ (അറബിക്) (കാറ്റഗറി. നം. 679/2025) (1 എന്‍സിഎ-എസ്‌സി) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഒടിവി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം സെപ്റ്റംബര്‍ മൂന്നിന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ നടത്തും. പ്രസ്തുത അഭിമുഖത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസിലും തിയ്യതിയിലും യഥാസമയം അഭിമുഖത്തിന് എത്തേണ്ടതാണ്. വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്‌കരിച്ച കെ ഫോം(അപ്പന്‍ഡിക്‌സ്- 28) പിഎസ്‌സി വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഇന്റര്‍വ്യൂ സമയത്ത് കൊണ്ടുവരേണ്ടതാണ്. (ഫോണ്‍- 0495 2371971).

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000