പിഎസ്‌സി അഭിമുഖം
കോഴിക്കോട്: ജില്ലയില്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഫാര്‍മസിസ്റ്റ് (മോഡേണ്‍ മെഡിസിന്‍) (കാറ്റഗറി നം: 29/2025) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖ പരീക്ഷ ജൂലൈ 15,16,17 തിയ്യതികളിലും മൃഗസംരക്ഷണ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2/ലബോറട്ടറി അസിസ്റ്റന്റ്‌റ് ഗ്രേഡ് 2 (കാറ്റഗറി നം: 614/2024) തസ്തികയുടേത് ജൂലൈ 17-നും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്‌തെടുത്ത് ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസില്‍ നിശ്ചിത തിയ്യതിയിലും സമയത്തും അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്‌കരിച്ച ബയോഡാറ്റ (അപ്പന്‍ഡിക്‌സ്28 എ) പിഎസ്‌സിയുടെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് നല്‍കേണ്ടതാണ്. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക- 0495 2371971.