കോഴിക്കോട്: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ നഴ്‌സ് ഗ്രേഡ് രണ്ട് (ആയുര്‍വേദ) -എന്‍.സി.എ മുസ്‌ലിം (കാറ്റഗറി നമ്പര്‍: 418/2024), നഴ്‌സ് ഗ്രേഡ് രണ്ട് (ആയുര്‍വേദ -കാറ്റഗറി നമ്പര്‍: 745/24) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തവരുടെ അഭിമുഖ പരീക്ഷ മെയ് 20നും ഹോമിയോപതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 080/2024) തസ്തികയിലേത് മെയ് 21, 22 തീയതികളിലും പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസില്‍ നടക്കും. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിനെത്തണം. പരിഷ്‌കരിച്ച ബയോഡേറ്റ (Appendix-28 A) പി.എസ്.സി വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495 2371971.

