പരപ്പിൽ എം.എം ഹൈസ്കൂൾ ജെ.എൻ ഹോക്കി ചാമ്പ്യന്മാർ

കോഴിക്കോട് : നടക്കാവ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ  പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലായി നടത്തുന്ന ജെ.എൻ (ജവഹർലാൽ നെഹ്റു) ഹോക്കി മത്സരത്തിൽ പരപ്പിൽ എം.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ. ഫൈനലിൽ ഫറോക്ക് ഗണപത് ഹയർസെക്കൻഡറി സ്കൂളിനെയാണ് തോൽപ്പിച്ചത്. 1-1 ന് തുല്യത പാലിച്ച് മത്സരം ടൈബ്രേക്കറിലൂടെ പരപ്പിൽ എം.എം ഹൈസ്കൂൾ ടീം  ചാമ്പ്യന്മാരാവുകയായിരുന്നു.

ഇതോടെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിലേക്കുള്ള അർഹതയും സ്കൂൾ ടീം നേടി.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000