കാർബൺ ന്യൂട്രൽ ഭവനം: ബാബു പറമ്പത്തിന് ശുചിത്വ മിഷന്റെ അനുമോദനം
കോഴിക്കോട്: ജില്ലയിലെ ആദ്യ കാർബൺ ന്യൂട്രൽ ഭവനമായി വേങ്ങരിയിലെ ‘മേട’ ഭവനം അംഗീകരിക്കപ്പെട്ടതിൽ ഉടമയായ ബാബു പറമ്പത്തിന് ജില്ലാ ശുചിത്വ മിഷന്റെ അനുമോദനം. സി.ഡബ്ല്യു.ആർ.ഡി.എം ലെ ഡോ. ശ്രുതിയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞർ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ‘മേട’യെ കാർബൺ ന്യൂട്രൽ ഭവനമായി പ്രഖ്യാപിച്ചത്. കോഴിക്കോട് കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എം. എസ്. മാധവിക്കുട്ടി ബാബു പറമ്പത്തിന് ഉപഹാരം നൽകി
ശാസ്ത്രീയ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിലും വിവിധ മാലിന്യസംസ്‌കരണ ക്യാമ്പയിനുകളിലും സജീവമായി ഇടപെടുന്ന വ്യക്തിയാണ് ബാബു പറമ്പത്ത്. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര ജീവിതരീതികൾക്കും മാതൃകയാകുന്ന പ്രവർത്തനമാണ് ‘മേട’യിലൂടെ അദ്ദേഹം മുന്നോട്ടുവെക്കുന്നത്.
ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ ജി വി പ്രമോദ്, എൽ എസ് ജി ഡി അസിസ്റ്റന്റ് ഡയറക്ടർ പി എസ് സുബിൻ , ഇ.ടി. രാകേഷ്, സി.കെ. സരിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
ദർഘാസ് ക്ഷണിച്ചു
കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി ലാബോറട്ടറിയിലേക്ക് ലാബ് പരിശോധനകൾക്കുള്ള അനുബന്ധ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് പരിചയ സമ്പന്നരായ വിശ്വസ്തമായ സ്ഥാപനങ്ങളിൽ നിന്നും മുദ്ര വെച്ച ദർഘാസുകൾ ക്ഷണിച്ചു.
ദർഘാസ് സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 25 വൈകിട്ട് അഞ്ചിന്. ദർഘാസ് തുറക്കുന്ന തീയതി ഇരുപത്താറിന് വൈകിട്ട് മൂന്നിന്.
വിലാസം: സൂപ്രണ്ട്,
സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രി, കോഴിക്കോട്
ഫോൺ: 0495-2721998
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കോഴിക്കോട് ഗവ.ഐ.ടി.ഐയിൽ ഫിറ്റർ ട്രേഡിൽ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിൽ എസ് ഐ യു സി എൻ (SIUC N)വിഭാഗം അല്ലെങ്കിൽ അവർ ഹാജരില്ലാത്ത പക്ഷം ജനറൽ വിഭാഗത്തിൽപ്പെട്ട ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നനുള്ള കൂടിക്കാഴ്ച്ച സെപ്റ്റംബർ 17ന് രാവിലെ 11 ന് നടക്കും.ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രി യും ഒരു വർഷത്തെ പ്രവൃത്തിപരിയവും അല്ലെങ്കിൽ മൂന്ന് വർഷ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കോഴിക്കോട് ഗവ.ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ കൂടി കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. ഫോൺ: 0495 2377016
റേഡിയോഗ്രാഫർ ട്രെയിനി നിയമനം
കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് എച്ച്ഡിഎസിന് കീഴിൽ പ്രവർത്തിക്കുന്ന മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ റേഡിയോഗ്രാഫർ ട്രെയിനികളെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച സെപ്റ്റംബർ 16 ന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം