അതിഥി തൊഴിലാളികള്‍ക്ക് പരിശീലനം

കോഴിക്കോട്: ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് മേഖലയിലെ തൊഴില്‍ശാലകളിലെ അതിഥി തൊഴിലാളികള്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം ജോയിന്റ് ഡയറക്ടര്‍ എന്‍.ജെ മുനീര്‍  ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍ ഡിവിഷന്‍ ഇന്‍സ്‌പെക്ടര്‍ ജെ സലീംരാജ് അധ്യക്ഷനായി. ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറി മാനേജര്‍ സര്‍വേഷ് കുമാര്‍, രാജേഷ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. പി രാധാകൃഷ്ണന്‍, ടി.ടി വിനോദ് കുമാര്‍, സാജു മാത്യു എന്നിവര്‍ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000