ബിഎംഎച്ച് എൻഡോക്രൈൻ സർജറി വിഭാഗം രോഗികളുടെ സംഗമം

4,000 ശസ്ത്രക്രിയകൾ, 4,000 ജീവിതകഥകൾ

കോഴിക്കോട്: ഓരോ ശസ്ത്രക്രിയയ്ക്കും പിന്നിൽ ഒരു ജീവിതകഥയുണ്ട്. ഭയത്തിന്റെയും പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും ഒടുവിൽ പുതിയൊരു തുടക്കത്തിന്റെ കഥ. കഴിഞ്ഞ ഒരു ദശാബ്ദ‌ത്തിനിടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ (BMH) എൻഡോക്രൈൻ സർജറി വിഭാഗം 4,000-ത്തിലധികം ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കികഴിഞ്ഞു. ഇത് ഒരു ചികിത്സാ നേട്ടം മാത്രമല്ല, പ്രതീക്ഷയും പുതിയ ജീവിതവും കണ്ടെത്തിയ 4,000-ത്തിലധികം രോഗികളുടെ അനുഭവകഥകൾ.
ഈ നേട്ടവും രോഗികളുടെ ജീവിതയാത്രകളും ആഘോഷിക്കുന്നതിനായി ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ രോഗികളെയും അവരുടെ കുടുംബങ്ങളെയും ചേർത്ത്  ഒത്തുചേരൽ സംഘടിപ്പിച്ചു.


ഒരു നിമിഷം
നാടക കലാകാരിയും സംഗീതപ്രേമിയുമായ അജിത രവീന്ദ്രന്റെ ജീവിതം പതിവുപോലെ മുന്നോട്ടുപോകുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധനകൾ നടത്തിയിരുന്ന അവർക്ക് ഇതുവരെ പരിശോധനാഫലങ്ങളെല്ലാം സാധാരണ നിലയിലായിരുന്നു. എന്നാൽ 2023 നവംബറിൽ ഒരു സുപ്രഭാതത്തിൽ കാര്യങ്ങൾ മാറിമറിഞ്ഞു. പതിവ് ആരോഗ്യപരിശോധനകളിൽ പ്രശ്‌നങ്ങളൊന്നും കണ്ടെത്താതിരുന്ന ഒരു സുഹൃത്തിന് പിന്നീട് സ്‌കാനിങ്ങിലൂടെ തൈറോയ്‌ഡ് വീക്കം കണ്ടെത്തിയതോടെയാണ് അജിത സ്വന്തം തൈറോയ്‌ഡിനെക്കുറിച്ച് ചിന്തിച്ചത്.
ആ ചെറിയ ചിന്ത അവരുടെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായി. പരിശോധനയിൽ തൈറോയ്‌ഡിൽ അസ്വാഭാവികത കണ്ടെത്തി. തുടർന്നുള്ള ബയോപ്‌സിയിൽ കാൻസർ സ്ഥിരീകരിക്കുകയും ചെയ്‌തു. ഈ വാർത്ത അജിതയെയും പ്രിയപ്പെട്ടവരെയും ഞെട്ടിച്ചു. എന്നാൽ വർഷങ്ങളായി നാടകവേദിയിൽ വ്യത്യസ്ത കഥാപാത്രങ്ങളെയും ജീവിതത്തിലെ വെല്ലുവിളികളെയും നേരിടാൻ പഠിച്ചിരുന്ന അവർ ഈ പ്രതിസന്ധിയെയും ധൈര്യത്തോടെ നേരിടാൻ തീരുമാനിച്ചു.
കേരളത്തിലെ വിവിധ ഡോക്‌ടർമാരെക്കുറിച്ച് അന്വേഷിച്ച അജിത ഒടുവിൽ കോഴിക്കോട് ബിഎംഎച്ചിലെ എൻഡോക്രൈൻ സർജറി വിഭാഗം മേധാവിയും ചീഫ് & സീനിയർ കൺസൾട്ടന്റുമായ ഡോ. പി. വി. പ്രദീപിനെക്കുറിച്ച് അറിഞ്ഞു. ഒരു സുഹൃത്തിന്റെ നിർദേശപ്രകാരം അദ്ദേഹവുമായി ബന്ധപ്പെടുകയും ചെയ്തു.
തിരുവനന്തപുരത്തായിരുന്നു അജിതയുടെ താമസം. അതിനാൽ ആദ്യഘട്ട ആശയവിനിമയം വാട്‌സ്ആപ്പിലൂടെയായിരുന്നു. ഡോ. പ്രദീപ് അവരുടെ പരിശോധനാഫലങ്ങൾ വിലയിരുത്തി, തുടർനടപടികൾ വിശദീകരിക്കുകയും വിശദമായ പരിശോധനയ്ക്കായി ബിഎംഎച്ചിലെത്താൻ നിർദേശിക്കുകയും ചെയ്തു.


അജിതയെ സംബന്ധിച്ചിടത്തോളം ശരിയായ സർജനെ തിരഞ്ഞെടുക്കുക എന്നത് ഏറെ പ്രധാനമായിരുന്നു. ഒരു കലാകാരി എന്ന നിലയിൽ അവരുടെ ശബ്‌ദം ജീവിതത്തിന്റെയും തൊഴിലിന്റെയും അവിഭാജ്യഘടകമാണ്. തൈറോയ്‌ഡ് ശസ്ത്രക്രിയയ്ക്കുശേഷം ശബ്ദവുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഉണ്ടാകാമെന്ന് അറിഞ്ഞിരുന്നതിനാൽ സർജനെ തിരഞ്ഞെടുക്കുന്നതിൽ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

“ഡോക്‌ടറെ കണ്ടപ്പോൾ എനിക്ക് സമാധാനമായി” – അജിത പറഞ്ഞു
ഡോ. പ്രദീപിനെ നേരിൽ കണ്ടപ്പോൾ താൻ അന്വേഷിച്ചിരുന്ന ആശ്വാസവും ആത്മവിശ്വാസവും അജിതയ്ക്ക് ലഭിച്ചു. രോഗാവസ്ഥയെക്കുറിച്ചും ശസ്ത്രക്രിയാ നടപടികളെക്കുറിച്ചും ഉണ്ടാകാവുന്ന ആശങ്കകളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. കാൻസർ പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തിയതാണെന്നും ആവശ്യമായ ചികിത്സയിലൂടെ നേരിടാനാകുമെന്നും അദ്ദേഹം വിശദീകരിച്ചു.
തുടർന്ന് അജിത ബിഎംഎച്ചിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി.

“ഇപ്പോൾ എല്ലാം പഴയ പോലായി” – അവർ പറഞ്ഞു
ഇന്ന് അവർ ഏറെ ഇഷ്‌ടപ്പെടുന്ന ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. നാടകവേദിയിലും സംഗീതത്തിലും തൻ്റെ ഇഷ്‌ടമേഖലകളിലുമായി വളരെ സജീവം. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്തെത്തിയ അജിതയ്ക്ക് താൻ അന്വേഷിച്ചിരുന്നത് കൃത്യമായി ലഭിച്ചു – ശരിയായ ചികിത്സയും ശരിയായ ഡോക്‌ടറും.

4,000 ശസ്ത്രക്രിയകൾ. 4,000 ജീവിതയാത്രകൾ. ഒരുമയുടെ ആഘോഷം

ഇത് ഒറ്റപ്പെട്ട കഥകളല്ല. അജിതയുടെയുടേത് പോലെ ജീവിതകഥകൾ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ എൻഡോക്രൈൻ സർജറി വിഭാഗത്തിലൂടെ കടന്നുപോയ ആയിരക്കണക്കിന് രോഗികളുടെ അനുഭവങ്ങളിൽ ഒന്ന് മാത്രമാണ്. ഡോ. പി. വി. പ്രദീപിന്റെ നേതൃത്വത്തിലും ഡോ. ഷിഖിൽ പുഴക്കലിൻ്റെ പിന്തുണയിലും പ്രവർത്തിക്കുന്ന ഈ വിഭാഗം തൈറോയ്ഡ്, പാരാതൈറോയ്‌ഡ്, അഡ്രീനൽ ഗ്രന്ഥികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് പ്രത്യേക എൻഡോക്രൈൻ ശസ്ത്രക്രിയാ ചികിത്സ നൽകുന്ന കേന്ദ്രമായി വളർന്നു കഴിഞ്ഞു.
വർഷങ്ങളായി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തുനിന്നും എത്തുന്ന രോഗികൾക്ക് എൻഡോക്രൈൻ വിഭാഗം ചികിത്സയും പിന്തുണയും നൽകിവരുന്നു. ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളെ അതിജീവിക്കാൻ ആയിരക്കണക്കിന് രോഗികൾക്ക് സഹായം നൽകിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ രോഗികളുടെ ഈ സ്നേഹസംഗമം ഒരു ശസ്ത്രക്രിയാ നേട്ടത്തിന്റെ ആഘോഷം മാത്രമല്ല.
ഡോ. കെ.ജി. അലക്സ‌ാണ്ടർ (ബി എം എച്ച് ചെയർമാനും എം ഡിയും) പറഞ്ഞത്:

“4,000 ശസ്ത്രക്രിയകൾ എന്ന നാഴികക്കല്ല് ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടത് ആകുന്നത് അതിൻ്റെ എണ്ണം കൊണ്ടു മാത്രമല്ല. ഓരോ എണ്ണത്തിനും പിന്നിൽ ഞങ്ങളുടെ ചികിത്സയിൽ വിശ്വാസമർപ്പിച്ച ഒരു രോഗിയും ഒരു കുടുംബവും ഉണ്ടെന്നതാണ് അതിന്റെ യഥാർത്ഥ പ്രാധാന്യം. നാൽപതു വർഷങ്ങളായി, രോഗികൾ അവരുടെ ഭയങ്ങളെ മറികടന്ന് സുഖം പ്രാപിക്കുകയും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നതിന് സാക്ഷികളാകാനുള്ള ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ആ യാത്രകളെ ആഘോഷിക്കാനും, ഞങ്ങളുടെ യാത്രയുടെ ഭാഗമായ രോഗികളോടും അവരുടെ കുടുംബങ്ങളോടും നന്ദി അറിയിക്കുകയുമാണ് ഈ സംഗമത്തിൽ.”


ഡോ. അനന്ത് മോഹൻ പൈ (സിഇഒ, ബിഎംഎച്ച് കാലിക്കറ്റ് ക്ലസ്റ്റർ) പറഞ്ഞത്
“ഈ സുപ്രധാന ഒത്തുചേരലിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ എൻഡോക്രൈൻ സർജറി വിഭാഗത്തെ രാജ്യത്തെ മുൻനിര കേന്ദ്രങ്ങളിലൊന്നായി വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച, അർപ്പണബോധത്തോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിച്ച മുഴുവൻ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു. നമ്മുടെ മൾട്ടി-ഡിസിപ്ലിനറി സമീപനത്തിൻ്റെ കരുത്താണ് ഈ നേട്ടത്തെ സവിശേഷമാക്കുന്നത്. എൻഡോക്രൈൻ സർജറി, ന്യൂക്ലിയർ മെഡിസിൻ വിഭാഗങ്ങൾ തമ്മിലുള്ള മികച്ച സഹകരണം, രോഗികൾക്ക് സമഗ്രമായ പരിചരണം നൽകാനും മികച്ച ചികിത്സാഫലങ്ങൾ സ്ഥിരമായി ഉറപ്പാക്കാനും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ബിഎംഎച്ചിൻ്റെ ചികിത്സാ രംഗത്തെ മികവിനെയും സഹകരണ മനോഭാവത്തെയുമാണ് ഈ സംയോജിത സമീപനം പ്രതിഫലിപ്പിക്കുന്നത്. എൻഡോക്രൈൻ സർജറി രംഗത്ത് നാം കൈവരിച്ച പുരോഗതിയിലും സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സ്വാധീനത്തിലും ഞങ്ങൾ അഭിമാനിക്കുന്നു.”

ഡോ. പി. വി. പ്രദീപ് (ബിഎംഎച്ചിലെ എൻഡോക്രൈൻ സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റും) പറയുന്നത്
“ശസ്ത്രക്രിയയ്ക്കുശേഷം രോഗികളെ കാണുന്നതിലും അവരുടെ സന്തോഷത്തിൽ പങ്കുചേരുന്നതിലും വലിയൊരു സംതൃപ്തി ഒരു ശസ്ത്രക്രിയാ വിദഗ്‌ധനെ സംബന്ധിച്ചിടത്തോളം വേറെയില്ല. ഇത്തരം ഒത്തുചേരലുകൾ രോഗികളുമായി വീണ്ടും ബന്ധപ്പെടാനും അവരുടെ അനുഭവങ്ങൾ കേൾക്കാനുമുള്ള സവിശേഷമായ അവസരമാണ് ഞങ്ങൾക്ക് നൽകുന്നത്. ആരോഗ്യവാന്മാരായി, പുഞ്ചിരിക്കുന്ന മുഖത്തോടെ ഞങ്ങൾക്ക് മുന്നിലിരിക്കുന്ന രോഗികളെ കാണുന്നത് ഒരു ശസ്ത്രക്രിയാ വിദഗ്‌ധനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സന്തോഷം നൽകുന്ന കാര്യമാണ്.”

ദക്ഷിണേന്ത്യയിലെ മികച്ച സേവനം കാഴ്‌ചവെക്കുന്ന പ്രമുഖ എൻഡോക്രൈൻ സർജറി വിഭാഗങ്ങളിലൊന്നാണ് ബിഎംഎച്ചിലേത്.
ഡോ. പി. വി. പ്രദീപിൻ്റെ നേതൃത്വത്തിലും ഡോ. ഷിഖിൽ പുഴയ്ക്കലിന്റെ പിന്തുണയിലും പ്രവർത്തിക്കുന്ന ഈ വിഭാഗം, തൈറോയ്‌ഡ്‌, പാരാതൈറോയ്‌ഡ്, അഡ്രീനൽ തുടങ്ങിയ എൻഡോക്രൈൻ ഗ്രന്ഥികളെ ബാധിക്കുന്ന രോഗാവസ്ഥകൾക്ക് വിദഗ്‌ധമായ ശസ്ത്രക്രിയാ ചികിത്സ നൽകുന്നു.
കഴിഞ്ഞ ഒരു ദശാബ്‌ദത്തിനിടെ വിവിധ ഘട്ടങ്ങളിലായി ചികിത്സ തേടിയ രോഗികൾക്ക്, വിഭാഗത്തിന്റെ സുപ്രധാന നേട്ടം ആഘോഷിക്കുന്നതിനൊപ്പം ഡോക്‌ടർമാരുമായും മറ്റ് രോഗികളുമായും വീണ്ടും സംവദിക്കാനുള്ള അവസരം കൂടിയായി ഈ ഒത്തുചേരൽ മാറി.
4,000 ശസ്ത്രക്രിയകൾ. 4,000 അനുഭവകഥകൾ.
ആയിരക്കണക്കിന് ജീവിതങ്ങളെ ഹൃദയ പൂർവ്വം സ്‌പർശിച്ച കരുതൽ.
ഏറെ പ്രതീക്ഷാ നിർഭരമാണ് യാത്ര. രോഗത്തെ അതിജീവിച്ചു ഡോക്‌ടറുടെ കൈപിടിച്ചു മുന്നോട്ടു വയ്ക്കുന്ന ചുവടുകൾ…
പുഞ്ചിരിയോടെ മുന്നോട്ട്..

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000