ഹെല്‍ത്തി കേരള: ജില്ലയിലെ സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന
കോഴിക്കോട്: ഹെല്‍ത്തി കേരള ആരോഗ്യ പരിശോധനയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ഹോട്ടലുകളിലും, ബേക്കറികളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, കേറ്ററിംഗ് സ്ഥാപനങ്ങള്‍, സോഡ നിര്‍മ്മാണ സ്ഥാപനങ്ങള്‍, ഐസ് ഫാക്റ്ററികള്‍, കുടിവെള്ള ബോട്ടിലിംഗ് യൂണിറ്റുകള്‍ എന്നിവയടക്കം ആകെ 1276 സ്ഥാപനങ്ങളിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതിനും മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും മാലിന്യം ശരിയായി സംസ്‌ക്കകരിക്കാത്തതിനും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിനും കൊതുകുകളുടെ ഉറവിടം ബന്ധപ്പെട്ട ഇടങ്ങളിൽ കണ്ടെത്തിയതിനും തുടങ്ങി പരിശോധനയില്‍ വിവിധ പോരായ്മകള്‍ കണ്ടെത്തിയ 117 സ്ഥാപനങ്ങള്‍ക്ക് അത് പരിഹരിക്കുവാന്‍ ആവശ്യപ്പെട്ട് പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നോട്ടീസ് നല്‍കി. അപാകതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ നിന്നും പിഴയിനത്തില്‍ 55600 രൂപ ഈടാക്കി. അപാകതകള്‍ കണ്ടെത്തിയ ആറ് സ്ഥാപനങ്ങള്‍ അടപ്പിച്ചു.
പുകയില നിരോധന നിയമപ്രകാരം 24200 രൂപ പിഴ ഈടാക്കി. സ്ഥാപനങ്ങളില്‍ പുകയില നിരോധന നിയമപ്രകാരം മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തതിനും സ്ഥാപന പരിസരത്ത് പുകവലിച്ചതിനുമാണ് പിഴ ഈടാക്കിയത്. ജില്ലയിലുടനീളം നടത്തിയ പരിശോധനയില്‍ 82 സ്‌ക്വാഡുകളിലായി 285 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ് എസ് എൽ സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30 ന്
ഫോൺ 9526415698, 8086415698
ഡയറി പ്രൊമോട്ടർമാരുടെ നിയമനം: അപേക്ഷ തീയതി നീട്ടി
കോഴിക്കോട്: ക്ഷീര വികസന വകുപ്പിൻ്റെ 2026-27 വർഷത്തെ തീറ്റപ്പുൽകൃഷി വികസന പദ്ധതി കോഴിക്കോട് ജില്ലയിൽ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ബ്ലോക്കുതലത്തിൽ ഡയറി പ്രൊമോട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അപേക്ഷ തീയതി നീട്ടി . സെപ്റ്റംബർ 18 വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. .
ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റിലാണ് അപേക്ഷിക്കേണ്ടത് . കൂടിക്കാഴ്ച സെപ്റ്റംബർ 22 നു നടക്കും.
അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും അതാതു ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റുമായും, ക്ഷീര വികസന വകുപ്പിൻ്റെ ജില്ലാ ഓഫീസുമായും ബന്ധപ്പെടാവുന്നതാണ്.
ഫോൺ -0495 2371254.
പശു വളർത്തൽ: സൗജന്യ പരിശീലനം
കോഴിക്കോട്: മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ “പശു വളർത്തൽ” വിഷയത്തിൽ സൗജന്യ ദ്വിദിന പരിശീലനം സംഘടിപ്പിക്കുന്നു. മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ 24 മുതൽ 25 വരെ രാവിലെ 10.00 മുതൽ അഞ്ച് വരെയാണ് പരിശീലനം. . പങ്കെടുക്കുന്നവർ 0491- 2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ആധാർ കാർഡിൻ്റെ പകർപ്പ് കൊണ്ടുവരേണ്ടതാണ്.