സൈബർ പാർക്കിൽ ജീവൻരക്ഷാ പരിശീലനവുംപോഷകാഹാര ബോധവൽക്കരണ പരിപാടിയും
കോഴിക്കോട്: ഗവ. സൈബർ പാർക്കും മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററും സംയുക്തമായി ഐ.ടി ജീവനക്കാർക്കായി ജീവൻരക്ഷാ പരിശീലനവും പോഷകാഹാര ബോധവൽക്കരണ സെഷനും സംഘടിപ്പിച്ചു. ഗവ. സൈബർ പാർക്കിൽ നടന്ന പരിപാടിയിൽ വിവിധ ഐ.ടി കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
തൊഴിലിടങ്ങളിലും നിത്യജീവിതത്തിലും ഉണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന പ്രഥമശുശ്രൂഷാ രീതികൾ, സി.പി.ആർ , എ.ഇ.ഡി ഉപകരണങ്ങളുടെ ശരിയായ ഉപയോഗം, തൊഴിലിട സുരക്ഷ എന്നിവയിൽ ജീവനക്കാർക്ക് പരിശീലനം നൽകി. അതോടൊപ്പം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി പിന്തുടരേണ്ട പോഷകാഹാര രീതികളെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു.
സൈബർ പാർക്ക് എച്ച് ആർ ആൻഡ് മാർക്കറ്റിംഗ് മാനേജർ അനുശ്രീ സ്വാഗതം പറഞ്ഞ പരിപാടിയിൽ എം ഐ സി സി എമർജൻസി മെഡിസിൻ കൺസൾട്ടന്റ് ഡോ. ഡേവിസ് എ.ഡിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് പരിശീലന സെഷനുകൾ നയിച്ചത്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ജീവനക്കാരെ പ്രാപ്തരാക്കുന്നതിനും ആരോഗ്യ അവബോധം വളർത്തുന്നതിനുമായി സംഘടിപ്പിച്ച പരിപാടി ഏറെ വിജ്ഞാനപ്രദമായി