സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോള്‍: കാസര്‍ഗോഡ് ജേതാക്കള്‍

കോഴിക്കോട്: 46-ാമത് സംസ്ഥാന അന്തര്‍ ജില്ലാ സബ്ജൂനിയര്‍ ഫുബോള്‍ ചാമ്പ്യന്‍ ഷിപ്പില്‍ കാസര്‍ഗോഡ് ജേതാക്കള്‍. വാശിയേറിയ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മലപ്പുറത്തെ തളച്ചാണ് കാസര്‍ഗോഡ് വിജയിച്ചത്. ഹാട്രിക്കിലൂടെ കാസര്‍ഗോഡിനെ ഫൈനലിലെത്തിച്ച മണിപ്പൂരുകാരന്‍ 6-ാം നമ്പര്‍ ഒയ്‌നാം റോഷന്‍ സിംഗ് തന്നെയാണ് ഫൈനലിലെയും വിജയശില്‍പ്പി.  ഒയ്‌നാം റോഷന്‍ സിംഗ് തന്നെയാണ് മാന്‍ ഓഫ് ദിമാച്ച്.  മികച്ച ഗോള്‍കീപ്പര്‍ കാസര്‍ഗോഡിന്റെ മുഹമ്മദ് റാഷിദ്.  മികച്ച ഡിഫന്റര്‍  മലപ്പുറത്തിന്റെ മിഫ്‌സല്‍ അബൂബക്കറാണ്.  

ഇരു ടീമുകളും തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആദ്യപകുതി ഗോള്‍രഹിതം. രണ്ടാം പകുതിയുടെ ഒമ്പതാം മിനുട്ടില്‍ റോഷന്‍ വല ചലിപ്പിച്ചു.  ഗോള്‍ മടക്കാനായി മലപ്പുറം കിണഞ്ഞു പരിശ്രമിച്ചെങ്കിലും കാസര്‍ഗോഡിന്റെ ഡിഫന്‍സ് വലയത്തെ പ്രതിരോധിക്കാനായില്ല.

സമാപന ചടങ്ങില്‍ കെഎഫ്എ പ്രസിഡന്റ് നവാസ് മീരാന്‍ വിജയികളായ കാസര്‍കോഡിനും കെഡിഎഫ്എ പ്രസിഡന്റ് അസീസ് അബ്ദുള്ള റണ്ണറപ്പായ മലപ്പുറത്തിനും ട്രോഫികള്‍ സമ്മാനിച്ചു.

കെ.എഫ്എ വൈസ് പ്രസിഡന്റ് ഹരിദാസ്, കെഎഫ്എ എക്‌സിക്യൂട്ടീവ് അംഗം പ്രിയേഷ് കുമാര്‍, കെഡിഎഫ്എ സെക്രട്ടറി സാജേഷ്, വൈസ് പ്രസിഡന്റുമാരാ ഹൈദ്രോസ്, അബ്ദുള്‍ അസീസ്, ബഷീര്‍ മണലൊടി,  ജോയന്റ് സെക്രട്ടറിമാരായ അബ്ദുള്‍ സലീം, മോഹന്‍ കൂരിയാല്‍ എന്നിവര്‍ സംസാരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000