സംരംഭകര്‍ക്കായി ‘കാലിക്കറ്റ് കണക്ട്’ എന്‍ പി എസ് ബോധവത്കരണ ശില്‍പശാല 23ന്

കോഴിക്കോട്: സംരംഭകര്‍, ബിസിനസ് മേഖലാ പ്രതിനിധികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, എം എസ് എം ഇകള്‍ എന്നിവര്‍ക്കായി ടൈ കേരളയുടെ നേതൃത്വത്തില്‍ പി എഫ് ആര്‍ ഡി എയുടെ സഹകരണത്തോടെ ‘കാലിക്കറ്റ് കണക്ട്’ എന്‍ പി എസ് ബോധവത്കരണ ശില്‍പശാല സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 23ന് ബുധനാഴ്ച വൈകിട്ട് 3.30ന് കോഴിക്കോട് യു എല്‍ സൈബര്‍ പാര്‍ക്കിലാണ് പരിപാടി.

ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍ പി എസ്) ദീര്‍ഘകാല സാമ്പത്തിക സുരക്ഷ, ജീവനക്കാരുടെ ക്ഷേമം, വിരമിക്കല്‍ ആസൂത്രണം എന്നിവയ്ക്ക് എങ്ങനെ സഹായകരമാകുമെന്ന് പരിപാടിയില്‍ വിശദീകരിക്കും.

‘ദി ജേര്‍ണി  ലെസണ്‍സ് ഫ്രം എക്സ്പീരിയന്‍സ്’ എന്ന സെഷനില്‍ സുപറാപ്പ് സി ഇ ഒയും സഹസ്ഥാപകനും കൈനാഡി പ്ലാന്റേഷന്‍സ് അഗ്രിപ്രണറുമായ റോഷന്‍ കൈനാഡിയും ചേതന ഫോര്‍മുലേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ദാമോദര്‍ അവനൂരും തങ്ങളുടെ സംരംഭകത്വ യാത്രയിലെ അനുഭവങ്ങളും വെല്ലുവിളികളും പാഠങ്ങളും പങ്കുവെക്കും.

തുടര്‍ന്ന് ‘ഫയര്‍സൈഡ് ചാറ്റ്’ സംവാദത്തില്‍ യുവസംരംഭകരായ ക്രാവ് സ്ഥാപകന്‍ റമീസ് അലി, സ്‌കോള്‍ഡ് ലേണിംഗ് സ്ഥാപകന്‍ നബീല്‍ അവിയില്‍ എന്നിവര്‍ പങ്കെടുക്കും. വിര്‍ദ്ധി കണ്‍സള്‍ട്ടിംഗ് മാനേജിംഗ് പാര്‍ട്ണര്‍ കെ എ അജയന്‍ മോഡറേറ്ററാകും.

കേരള ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമാണ് പരിപാടിയുടെ പ്രായോജകര്‍.

സംരംഭകര്‍ക്കും ബിസിനസ് മേഖലയിലുള്ളവര്‍ക്കും അറിവും അനുഭവങ്ങളും പങ്കുവെക്കുന്നതിനും പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള വേദിയാകും ‘കാലിക്കറ്റ് കണക്ട്’ എന്ന് സംഘാടകര്‍ അറിയിച്ചു.

രജിസ്ട്രേഷന് https://events.tie.org/CalicutConnect1 എന്ന ലിങ്കിലും കൂടുതല്‍ വിവരങ്ങള്‍ക്ക് 7025888872 എന്ന നമ്പറിലും ബന്ധപ്പെടാം.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000