ഉമ്പായി മ്യൂസിക് അക്കാദമി റാസ ലൈവ് പ്രോഗ്രാം
കോഴിക്കോട്: ഉമ്പായി ഓർമ്മകൾക്കായി
റാസയും സബിതയും കൂടി ഗസൽ അവതരിപ്പിച്ചു. മുൻമന്ത്രിയും ഉമ്പായി മ്യൂസിക് അക്കാദമി ചെയർമാനുമായ
എം. കെ മുനീർ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ജയന്ത് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. മുൻ സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ കട്ടയാട്ട് വേണുഗോപാലിനെ
കെ. ഷംസുദ്ദീൻ പരിചയപ്പെടുത്തി.
അഡ്വ. കെ.ജയന്ത് എംഎൽഎക്ക് സന്നാഫ് പാലക്കണ്ടി മൊമെന്റോ നൽകി. അഡ്വ.ഫൈസൽ ബാബു എംഎൽഎ മുഖ്യാതിഥിയായി.
സിറ്റി പോലീസ് കമ്മീഷണർ
എം. പി ഷൗക്കത്തലി അനുസ്മരണ പ്രഭാഷണം നടത്തി. സൂര്യ ഗഫൂർ, കെ സി മുജീബ് റഹ്മാൻ
സന്നാഫ് പാലക്കണ്ടി, നയൻ ജെ ഷാ, ടി. കെ മുരളീധരൻ, കെ. ജെ. സ്റ്റാൻലി, എം മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. കെ. സലാം സ്വാഗതവും പ്രകാശ് നന്ദിയും പറഞ്ഞു.