ധർമേന്ദ്രപ്രധാൻ്റെ രാജിയിൽ ഡിവൈഎഫ്ഐ ആഹ്ലാദപ്രകടനം

കോഴിക്കോട്: വിദ്യാർത്ഥി -യുവജന സമരത്തിന് മുമ്പിൽ മുട്ടുമടക്കി കേന്ദ്ര  വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോഴിക്കോട് നഗരത്തിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിവാദ്യ പ്രകടനം നടന്നു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ദിപു പ്രേംനാഥ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡണ്ട് എൽജി ലിജീഷ്, ജില്ലാ ട്രഷറർ കെ എം നിനു, ജില്ലാ ജോയിൻ്റ് സെക്രട്ടറി
ടി അതുൽ, തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ അരുൺ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് ഫഹദ് ഖാൻ നന്ദിയും പറഞ്ഞു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000