കാഫ് ദുബായ് നോവൽപുരസ്കാരംപി സുരേഷിന്റെ ‘മറതി’ യ്ക്ക്

കോഴിക്കോട്: കാഫ് ദുബായ് സംഘടിപ്പിച്ച പ്രഥമ നോവൽ പുരസ്‌കാരം പി സുരേഷിൻ്റെ ‘മറതി’ യ്ക്ക്.
2025ൽ പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ ആദ്യ നോവലിനാണ് പുരസ്കാരം ഏർപ്പെടുത്തിയിരുന്നത്.

പത്ര മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകൾ വഴിയും നടത്തിയ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ 31 നോവലുകളാണ് പുരസ്‌കാരനിർണയസമിതിയ്ക്കു ലഭിച്ചത്.
അതിൽ നിന്നും
താഴെ പറയുന്ന
അഞ്ചു നോവലുകൾ
അന്തിമപ്പട്ടികയിൽ ഇടം നേടി.

കുസുമാന്തര ലോലൻ
(വി.എസ്. അജിത്ത് )
പതമ്പ്
(ശ്രീനാഥ് ശങ്കരൻ കുട്ടി) വെളിച്ച മറുകുള്ള തൊട്ടാവാടികൾ
(ജെഫു ജൈലാഫ്)
മറതി
(പി.സുരേഷ്)
ഇലങ്കൈ മരങ്ങൾ
(സി.എസ്.മണിലാൽ )


ഈ നോവലുകൾ മലയാളത്തിലെ പ്രമുഖ നിരൂപകരും എഴുത്തു കാരുമായ  ഡോ. പി കെ രാജശേഖരൻ. ഡോ. റോസി തമ്പി, ഡോ. സി ഗണേഷ് എന്നിവർ അടങ്ങിയ ജൂറിയാണ് പരിശോധിച്ചത്. ഇവരുടെ മൂല്യനിർണയത്തിൽ പ്രഥമ സ്ഥാനം നേടിയ
പി സുരേഷിന്റെ ‘മറതി’ എന്ന നോവലിലാണ് കാഫ് ദുബായ് നോവൽ പുരസ്കാര ലഭിച്ചത്.

ആഗസ്റ്റ് 15 ന് വൈകിട്ട് നാലിന് കോഴിക്കോട് കെ പി കേശവമേനോൻ ഹാളിലാണ്  പുരസ്കാര സമർപ്പണം. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ സാഹിത്യ സംഗമം  ഉദ്ഘാടനം ചെയ്യും. ഡോ. പി പവിത്രൻ “നോവലിലെ സൗന്ദര്യവും രാഷ്ട്രീയവും”  എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും.

നോവൽ പുരസ്കാര ജേതാവിന് 25,000 രൂപയും ആർട്ടിസ്റ്റ് നിസാർ ഇബ്രാഹിം രൂപ കല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും നൽകും.

വാർത്താസമ്മേളനത്തിൽ
പുരസ്‌കാരനിർണയ സമിതി അംഗം ഡോ. സി ഗണേഷ്, സംഘാടക സമിതി കൺവീനർ ഫൈസൽ ബാവ, 
കാഫ് ദുബായ് പ്രവർത്തകരായ കെ ഗോപിനാഥൻ, റസീന കെ പി, അഷറഫ് കാവുംപുറം എന്നിവർ പങ്കെടുത്തു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000