കാനത്തിൽ ജമീല അനുസ്മരണ പരിപാടികൾക്ക് തുടക്കം
കോഴിക്കോട്: സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കാനത്തിൽ ജമീലയുടെ ഒന്നാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായ അനുസ്മരണ പരിപാടികൾക്ക് എടക്കരയിൽ തുടക്കമായി. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തിൽ നടന്ന സെമിനാർ ദേശാഭിമാനി മുൻ റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി കൺവീനർ പി കെ സത്യൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി വി നിർമലൻ, എം രാധാകൃഷ്ണൻ, പി ശിവശങ്കരൻ, പി ജിതിൻ രാജ്, എം അശോകൻ, എം രാജു എന്നിവർ സംസാരിച്ചു.