ലോയേഴ്‌സ് യൂണിയൻ ഐക്യദാർഢ്യ സദസ്സ്
കോഴിക്കോട്: രാജ്യത്തെ പരീക്ഷാ സംവിധാനത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, അഴിമതി എന്നിവക്കെതിരെ ഡൽഹിയിൽ പ്രമുഖ വിദ്യാഭ്യാസ-പരിസ്ഥിതി പ്രവർത്തകരായ സോനം വാങ്‌ചുക്കിന്റെയും അഭിജിത് ദിപ്കെയുടെയും നേതൃത്വത്തിൽ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ(AILU) സിറ്റി യൂണിറ്റ് കമ്മിറ്റി നേതൃത്വത്തിൽ കോഴിക്കോട് കോടതി സമുച്ചയത്തിൽ ഐക്യദാർഢ്യ പ്രതിഷേധ സദസ്സ് നടത്തി.
ലോയേഴ്‌സ് യൂണിയൻ സിറ്റി കമ്മറ്റി പ്രസിഡൻ്റ് കെ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ എൻ ജയകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. ജോജു സിറിയക്ക്, അഡ്വ. കെ പി അശോക് കുമാർ, ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. പി എം ആതിര എന്നിവർ സംസാരിച്ചു. സിറ്റി സെക്രട്ടറി അഡ്വ. പി ടി ദിലീപ് സ്വാഗതവും, അഡ്വ. ഇ പ്രദിപ്കുമാർ നന്ദിയും രേഖപ്പെടുത്തി.