കോഴിക്കോട്: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുസ്തകോത്സവം കോഴിക്കോട് പൊലീസ് ക്ലബില്‍ ആരംഭിച്ചു. എഴുത്തുകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു.
കേരള ഭാഷാ ഇൻസ്റ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി കെ പോക്കർ അധ്യക്ഷനായി. എഡിറ്റോറിയല്‍ അസിസ്റ്റന്റ് എം പി ബീന സ്വാഗതവും മുഹമ്മദ് ഇസ്ഹാക്ക് നന്ദിയും പറഞ്ഞു. സെപ്റ്റംബര്‍ 7 ന് സമാപിക്കുന്ന മേളയില്‍ 70 ശതമാനം വരെ വിലക്കിഴിവുണ്ട്.

