കോഴിക്കോട്: ജില്ലാ നിയമസേവന അതോറിറ്റി മാനസിക ആരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച പുതുവത്സരാഘോഷ പരിപാടിയിൽ സർഗാത്മകഥ നിറച്ച് ദയാപുരം വിദ്യാർഥികൾ. ദയാപുരം വിദ്യാർത്ഥികൾ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് വന്നത് അന്തേവാസികൾക്കുള്ള വിലപിടിപ്പുള്ള ചപ്പാത്തി മെഷീൻ പുതുവത്സര സമാനവുമായാണ്. സബ്ജഡ്ജിയും ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയുമായ എം പി ഷൈജൽ പുതുവത്സരാഘോഷത്തിന്റെയും പുതിയ ചപ്പാത്തി മെഷീന്റെയും ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ മാനസി ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോക്ടർ ബിന്ദു അധ്യക്ഷതവഹിച്ചു. കോഴിക്കോട് NIT ക്ക് സമീപമുള്ള ദയാപുരം റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥി കൂട്ടായ്മയായ സ്റ്റുഡൻസ് ഫോറം ആണ് ചപ്പാത്തി മെഷീൻ സംഭാവനയായി നൽകിയത്. അൽ ഇസ്ലാം ചരിറ്റബിൾ ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി ആദിൽ, ദയാപുരം റെസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ജ്യോതി, ഡോ. ശിവദാസൻ, ജാനകി, അബ്ദു, ഡോ. സിൽവിയ, വിദ്യാർത്ഥികളായ ഹാദി ഹംദാൻ, ഷഹനാസ് എന്നിവർ സംസാരിച്ചു. ദയാപുരം റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്കായി കലാപരിപാടികൾ അവതരിപ്പിച്ചു.

