കോഴിക്കോട്: ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ട കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച് ആന്‍ഡ് ഡെവലപ്പ്‌മെന്റിന്റെ (സി.എഫ്.ആര്‍.ഡി ) ഉടമസ്ഥതയിലുള്ള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയിലെ കെമിക്കല്‍ വിഭാഗത്തിലേക്ക് ജൂനിയര്‍ അനലിസ്റ്റ്, സീനിയര്‍ അനലിസ്റ്റ് തസ്തികകളിൽ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സീനിയര്‍ അനലിസ്റ്റ് – യോഗ്യത – 50 % ത്തിൽ കുറയാത്ത മാര്‍ക്കോടെ കെമിസ്ട്രി/ ബയോ കെമിസ്ട്രി വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും (എന്‍എബിഎല്‍ അക്രഡിറ്റഷന്‍ ഉള്ള ലാബിലെ പ്രവൃത്തി പരിചയം അഭികാമ്യം) പ്രതിമാസ വേതനം 25000 രൂപ.
ജൂനിയര്‍ അനലിസ്റ്റ് യോഗ്യത : കെമിസ്ട്രി / ഫുഡ് ടെക്‌നോളജി വിഷയത്തില്‍ 50 % ത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് അനാലിസിസില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും പ്രതിമാസ വേതനം 15000 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15.
വിശദ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും www.supplycokerala.com, www.cfrdkerala.in എന്നീ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക .

